Recent-Post

ഡ്രൈവിംഗ് ലൈസന്‍സിനുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാര്‍ക്ക് തന്നെ ഓണ്‍ലൈനിലൂടെ അപ്ലോഡ് ചെയ്യുവാന്‍ പുതിയ സംവിധാനം

തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസന്‍സ് നേടുവാനും പുതുക്കുവാനും ആവശ്യമായ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഡോക്ടര്‍മാര്‍ക്ക് തന്നെ ഓണ്‍ലൈനിലൂടെ അപ്ലോഡ് ചെയ്യുവാന്‍ പുതിയ സംവിധാനം ഒരുക്കിയതായി ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

ഇതിനായി അംഗീകൃത ഡോക്ടര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ 'സാരഥി' പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ സൗകര്യം ഏര്‍പ്പെടുത്തും. രജിസ്റ്റര്‍ ചെയ്ത ഡോക്ടര്‍മാര്‍ക്ക് അപേക്ഷകരെ പരിശോധിച്ചശേഷം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാം.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി ഉറപ്പുവരുത്താനും വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പേപ്പര്‍ രൂപത്തിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അപ്ലോഡ് ചെയ്യുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടും ഇതുമൂലം ഒഴിവാകും. മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍ ആക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ സംവിധാനമെന്നും മന്ത്രി പറഞ്ഞു.




 
  


    
    

    




Post a Comment

0 Comments