Recent-Post

നെടുമങ്ങാട് ബഷീർ കൊലക്കേസ്; ദമ്പതികൾക്ക് കഠിനതടവും പിഴയും

ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക് കഠിന തടവും
നെടുമങ്ങാട്: നെട്ടിച്ചിറ ശിവജി നഗറിൽ സലിം മൻസിൽ താമസിക്കുന്ന മൈതീൻകണ്ണ് മകൻ ബഷീറിനെ (54) കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക് കഠിന തടവും,1,25,000 രൂപ പിഴയും. നെടുമങ്ങാട് കരിപ്പൂർ നെട്ടിച്ചിറ ശിവജി നഗറിൽ പഴയവിള പുത്തൻവീട്ടിൽ താമസം മുഹമ്മദ് ഹനീഫ് മകൻ സിദ്ധിഖ് (56), ഭാര്യ നാജു എന്ന നാജ ബീഗം (47) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304 (ii), 447,34,109 എന്നീ വകുപ്പുകൾ പ്രകാരം ആറും, മുന്നും വർഷം വീതം കഠിന തടവിനും 1,25,000 രൂപ പിഴയും ആണ് ശിക്ഷ. ഒന്നാം പ്രതി വിചാരണ സമയത്ത് മരണപ്പെട്ടിരുന്നു. തിരുവനന്തപുരം രണ്ടാം അഡീ.സെഷൻസ് കോടതി ജഡ്‌ജി എ.എസ്. മല്ലികയുടേതാണ് ഉത്തരവ്.

2009 ജനുവരി 21 നാണ് സംഭവം. രണ്ടാം പ്രതി സിദ്ധിക്കിൽ നിന്നും കൊലപാതകം നടക്കുന്നതിന് രണ്ടര വർഷം മുൻപ് കൊല്ലപ്പെട്ട ബഷീർ വീടും സ്ഥലവും വിലയ്ക്ക് വാങ്ങിയിരുന്നു. നാലര സെൻ്റെ വസ്‌തു അളന്ന് അതിര് തിരിച്ച് നൽകാമെന്ന് രണ്ടാം പ്രതിയോട് പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു. സംഭവ ദിവസം കൊല്ലപ്പെട്ട ബഷീർ വൈകുന്നേരം നാലാം പ്രതി നാജ ബീഗവുമായി അതിര് തിരിച്ച് തരുന്ന കാര്യം സംബന്ധിച്ച തർക്കം ഉണ്ടായി. അന്നേദിവസം രാത്രി 9.30 മണിക്ക് നാലാം പ്രതി നാജ തൻ്റെ പിതാവായ ഒന്നാം പ്രതിയെയും കൂട്ടി കൊല്ലപ്പെട്ട ബഷീറിൻ്റെ വീട്ടിലേയ്ക്ക് പോയി.

ഒന്നാം പ്രതി ബഷീറിന് ബലം പ്രയോഗിച്ച് വീട്ടിൽ നിന്നും വടക്ക് വശത്തുള്ള വീടിൻ്റെ കൊണ്ടു പോയി അവിടെ പണി നടക്കുന്ന സ്ഥലത്തിന് അടുത്ത വച്ച് ഒന്നാം പ്രതി പെറോട്ട തടിക്കഷണം കൊണ്ട് ബഷീറിൻ്റെ തലയിലും നെഞ്ചിലും മാരകമായി അടിക്കുകയും ഇതേ തുടർന്ന് ബഷീറിന് പരിക്ക് പറ്റുകയും, തുടർന്ന് സംഭവ സ്ഥലത്തെത്തിയ രണ്ടാം പ്രതി സിദ്ധിഖ് കൈവശം കരുതിയിരുന്ന പട്ടിയേൽ കഷണം കൊണ്ട് ബഷീറിൻ്റെ തലയിലും ശരീരത്തിലും അടിക്കുകയും ചെയ്‌തു. ബഹളം കേട്ട് ഓടിവന്ന് നാട്ടുകാരെ കണ്ട് പ്രതികൾ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു പോയി. ബഷീറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കുകളുടെ കാഠിന്യത്താൽ മരണപെട്ടു. കേസിൽ കൊല്ലപ്പെട്ട ബഷീറിൻ്റെ ഭാര്യ ആരിഫാ ബീവിയുടെ മൊഴിയാണ് നിർണായകമായത്. സംഭവം കണ്ട അയൽവാസികളായ മോഹനൻ എന്ന അശോക് കുമാറും, ഭാര്യ അനിതയും കൂറുമാറിയിരുന്നു.

പ്രോസിക്യൂഷൻ ഭാഗം 13 സാക്ഷികളെ വിസ്തരിച്ചു. 36 രേഖകളും,13 തൊണ്ടിമുതലുകളും മാർക്ക് ചെയ്‌തിരുന്നു. സാഹചര്യ തെളിവുകളുടെയും മെഡിക്കൽ ഫോറൻസിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.സി. പ്രിയൻ, ഡി.ജി. റെക്‌സ് എന്നിവർ ഹാജരായി.


 
  


    
    

    




Post a Comment

0 Comments