Recent-Post

ആനാട് ഫാർമഴ്സ് ബാങ്ക് എൽഡിഎഫ് തെരെഞ്ഞെടുപ്പ് കൺവൻഷൻ

ആനാട് ഫാർമഴ്സ് ബാങ്ക് എൽഡിഎഫ് തെരെഞ്ഞെടുപ്പ് കൺവൻഷൻ
നെടുമങ്ങാട്: ജില്ലയിലെ പ്രമുഖ സഹകരണ സ്ഥാപനമായ ആനാട് ഫാർമേഴ്സ് സഹകരണ ബാങ്കിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ(എം) ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ എതിരാളികൾ പോലും ഇടതുപക്ഷത്തിന്റെ സഹകരണ നയത്തിനൊപ്പം നിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പാട്ടത്തിൽ ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കക്ഷി രാഷ്ട്രീയത്തിന് അധീതമായി സഹകാരികളുടെ പിന്തുണയാണ് ആനാട് സഹകരണ ബാങ്കിനെ വളർച്ചയുടെ പാതയിൽ മുന്നിൽ എത്തിച്ചതെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 



നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഭക്ഷ്യ, പൊതുവിതരണ മന്ത്രി അഡ്വ ജിആർ അനിൽ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ , സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം വേങ്കവിള സജി, ആനാട് എൽ സി സെക്രട്ടറി എം ജി ധനീഷ്, സി പി ഐ ( എം). നേതാക്കളായ കോലിയക്കോട് കൃഷ്ണൻ നായർ , ബിപി മുരളി, അഡ്വ ആർ ജയദേവൻ, പി ഹരികേശൻ നായർ , ടി പത്മകുമാർ , എൻസിപി നേതാവ് നന്ദിയോട് സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ബാങ്ക് പ്രസിഡന്റ് ആർ രാജേന്ദ്രൻ സ്വാഗതം പറഞ്ഞു. 15 അംഗ എൽ ഡി എഫ് പാനലിൽ 4 -സി പി ഐ, 10 -സി പി ഐ (എം), ടി- എൻസിപി പ്രതിനിധികൾ വീതമാണ് മത്സര രംഗത്തുള്ളത്.
 
  


    
    

    




Post a Comment

0 Comments