Recent-Post

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗം ഓപി പ്രത്യേകം പുനസ്ഥാപിക്കണമെന്ന് എഐഎസ്എഫ്

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ അത്യാഹിതവിഭാഗം ഓപി പ്രത്യേകം പുനസ്ഥാപിക്കണമെന്ന് എഐഎസ്എഫ്
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഓപി ടിക്കറ്റ് കൗണ്ടർ ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന രോഗികൾക്കും ജനറൽ വിഭാഗത്തിലേക്ക് വരുന്ന രോഗികൾക്കും ഒരു സ്ഥലത്താണ് ഒപി ടിക്കറ്റ് കൗണ്ടർ രജിസ്റ്റർ ചെയ്യുന്നത്. ഇതുകാരണം രോഗികൾക്ക് വല്ലാത്ത ബുദ്ധിമുട്ടാണ് അനുഭവിച്ചു വരുന്നത്. അതിനാൽ ഇത്തരം ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് അത്യാഹിത വിഭാഗത്തിലേക്ക് വരുന്ന രോഗികൾക്കും ജനറൽ ഓ പി യിലേക്ക് വരുന്ന രോഗികൾക്കും പ്രത്യേകം കൗണ്ടർ ആരംഭിച്ച ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന തിരക്ക് ഒഴിവാക്കി രോഗികളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് എഐഎസ്എഫ് നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് അഖില ഷെയ്ക്കും, സെക്രട്ടറി അബ്ദുള്ളക്കുട്ടിയും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.


 
  


    
    

    




Post a Comment

0 Comments