വിതുര: വിതുരയിൽ നിന്നും സിറ്റി ഷട്ടിൽ സർവീസ് ആരംഭിച്ചു. സർവീസിന്റെ ഫ്ലാഗ് ഓഫ് അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ നിർവഹിച്ചു. നെടുമങ്ങാട് - തിരുവനന്തപുരം - കിഴക്കേക്കോട്ട റൂട്ടിലാണ് സർവീസ്. നെടുമങ്ങാട്, ആര്യനാട്, പാലോട് ഡിപ്പോകളിൽ നിന്നും കഴിഞ്ഞ ദിവസങ്ങളിൽ സിറ്റി ഷട്ടിൽ സർവീസുകൾ ആരംഭിച്ചിരുന്നു. തിരുവനന്തപുരം നഗരത്തിന് പുറത്തുള്ള യാത്രാക്കാർക്ക് വേണ്ടി കെഎസ്ആർടിസി ആരംഭിച്ച പുതിയ പദ്ധതിയാണ് സിറ്റി ഷട്ടിൽ സർവീസുകൾ.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.