കേരള സർക്കാരിൻറെ 4.2 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്. 1934 ജനുവരിയിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ നാലാം കേരള സന്ദർശനത്തിൻ്റെ ഭാഗമായി കേരളത്തിലുടനീളം സന്ദർശിച്ചു അധ:സ്ഥിതവർഗ്ഗക്കാർക്ക് ഫണ്ട് സ്വരൂപിക്കുന്നതിനായി പാലക്കാട് ജില്ലയിൽ തുടങ്ങി കോഴിക്കോട് വഴി തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ എത്തി ചേർന്നു. വർക്കലയിൽ നിന്നും ഇന്നത്തെ സംസ്ഥാന പാത വഴി തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു പിരപ്പൻകോട് എന്ന സ്ഥലത്ത് സ്വീകരണം ഏറ്റുവാങ്ങി അവിടെനിന്ന് ഗാന്ധിജി വേറ്റിനാട് സമീപമുള്ള ഉരൂട്ടമ്പലം ക്ഷേത്രത്തിലെത്തി വിശ്രമിക്കുകയും ചെയ്തു. വേറ്റിനാട് ക്ഷേത്രത്തിൽ ഗാന്ധിജി വരുന്നു എന്ന് അറിഞ്ഞ് നാനാദേശത്തുനിന്നും വൻ ജനാവലി തടിച്ചുകൂടിയിരുന്നു. ജനാവലിയോട് അഭിസംബോധന ചെയ്തശേഷമാണ് അദ്ദേഹം മടങ്ങിയത്. ഈ മഹത്തായ സംഭവം 1936 നവംബർ 12ന് ചിത്തിര തിരുനാൾ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരത്തിന് രണ്ടര വർഷം മുമ്പായിരുന്നു.ഗാന്ധിജിയോടൊപ്പം കസ്തൂർബാ ഗാന്ധിയും മറ്റു രണ്ടു പേരും ഉണ്ടായിരുന്നു.ഗാന്ധിജിയുടെ പാദസ്പർശം ഏറ്റതിനാൽ ഇവിടം ചരിത്ര സംഭവത്തിന് ഓർമ്മയ്ക്കായി 1978 ൽ ഗാന്ധി സ്മാരക മണ്ഡപം എന്നപേരിൽ ഒരു കെട്ടിടം നാട്ടുകാർ പണികഴിപ്പിച്ചു. ഇതിനു ശേഷം ഇവിടെ ഒരു പൈതൃക സ്മാരകം ഉണ്ടാകണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടതിൻ പ്രകാരം മുൻ ടുറിസം വകുപ്പ്മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ അവർകളുടെയും മുൻ എംഎൽഎയായ സി ദിവാകരൻ അവർകളുടെയും ഇടപെടലിൻ്റെ ഫലമായി വേറ്റിനാട് ഗാന്ധി സ്മാരക മണ്ഡപം ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെൻറർ കം ഇൻഫർമേഷൻ സെൻ്റർ ഇവിടെ യാഥാർത്യമായത്. പദ്ധതിയുടെ രൂപരേഖ കേന്ദ്ര സർക്കാർ സ്ഥാപനമായ എച്ച് എൽ എൽ തയ്യാറാക്കുകയും നിർമ്മാണച്ചുമതല കെഇഎൽ എന്ന സ്ഥാപനമാണ് പൂർത്തീകരിച്ചത്. ഇരു നിലകളിലുള്ള ഈ ഫെസിലിറ്റേഷൻ സെൻറർ ഇൽ താഴത്തെ നിലയിൽ ഡൈനിങ് ഹാൾ കിച്ചൻ ടോയ്ലറ്റ് എന്നിവയും മൂന്നാമത്തെ നിലയിൽ സ്മൃതിമണ്ഡപം മഹാത്മാഗാന്ധിയുടെ ഒരു ചെറിയ മ്യൂസിയം ടോയ്ലറ്റ് എന്നിവയുമാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ മഹാത്മാഗാന്ധിയുടെ ഒരു പ്രതിമയും ഫെസിലിറ്റേഷൻ സെൻറർ മുന്നിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ പദ്ധതി പൂർത്തിയായതോടെ ഇവിടെ സന്ദർശിക്കുന്ന തീർത്ഥാടക സഞ്ചാരികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഒരു പിൽഗ്രിം മ്യൂസിയം സെൻ്റർ ആയി ഇത് മാറും. ഇതിനോടൊപ്പം എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച മിനി മാസ്റ്റ് ലൈറ്റ് ഉദ്ഘാടനവും ബഹുമാനപ്പെട്ട മന്ത്രി ജി ആർ അനിൽ അവർകൾ നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം കെ.വി ശ്രീകാന്ത്, പഞ്ചായത്ത് പ്രസിഡൻ്റ് ബീനാ നയൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബീനാ അജിത്ത്, സിപിഎം ഏര്യാ സെക്രട്ടറി ജയദേവൻ, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, വാർഡ് മെമ്പർമാരായ ബിനു, പ്രഭാകുകാരി, എന്നിവർ ആശംസകൾ നേർന്നു. ട്രസ്റ്റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.