എല്ലാ ദിവസവും വൈകിട്ട് 5 മണി മുതൽ വിവിധ പരിപാടികൾ,വ്യത്യസ്ത വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ, ഡോക്യുമെന്ററി ഫിലിം പ്രദർശനം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്.
9 ന് രാവിലെ 11 മണിക്ക് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി വീണാ ജോർജ് അധ്യക്ഷയായിരിക്കും. മന്ത്രി അഡ്വ:ജി. ആർ. അനിൽ വിശിഷ്ടാതിഥിയായിരിക്കും. സാംസ്കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് മുഖ്യപ്രഭാഷണം നടത്തും. കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ, സാംസ്കാരിക വകുപ്പ് ഡയറക്ടർ മുഹമ്മദ് റിയാസ്, കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ വി.കാർത്തികേയൻ നായർ, ചിത്രകാരൻ ബി. ഡി. ദത്തൻ, ടൂറിസം ആർ. ടി. മിഷൻ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ രൂപേഷ്കുമാർ കെ, വാസ്തുവിദ്യാഗുരുകുലം ചെയർമാൻ ഡോ. ജി. ശങ്കർ, ഡയറക്ടർ ടി.ആർ. സദാശിവൻ നായർ തുടങ്ങിയവർ സംസാരിക്കും.
11.45 ന് ചിത്രരചന.വൈകിട്ട് 5 മണി മുതൽ കലാപരിപാടി.7 മണിക്ക് നടക്കുന്ന സെമിനാർ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊ. വി. കാർത്തികേയൻ നായർ ഉദ്ഘാടനം ചെയ്യും. കേരളീയ ചുവർ ചിത്രകലയുടെ ചരിത്രവും സവിശേഷതകളും എന്ന വിഷയത്തെക്കുറിച്ച് ഡോ: എം. ജി. ശശിഭൂഷനും ചുവർ ചിത്രകലയിലെ പുരാണം എന്ന വിഷയത്തെക്കുറിച്ച് ഡോ: എ.മോഹനാക്ഷൻ നായരും സെമിനാർ നയിക്കും. തുടർന്ന് ചർച്ചയും ഡോക്യുമെന്ററി പ്രദർശനവും നടക്കും.
മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, പുരാരേഖാ വകുപ്പ് ഡയറക്ടർ ജെ. റെജികുമാർ,ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ,കേരള ലളിതകലാ അക്കാദമി മുൻ ചെയർമാൻ, നേമം പുഷ്പരാജ്, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ,വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ വൈസ് ചെയർമാൻ, ജി. എസ്. പ്രദീപ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി.എസ്. ശ്രീകല, തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കും. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രൊഫ : പ്രദോഷ് മിശ്ര, ഡോ: എം. വേലായുധൻ നായർ, പ്രൊഫ: സുരേഷ് കെ. നായർ,ഡോ: കണ്ണൻ പരമേശ്വരൻ തുടങ്ങിയവരും സെമിനാറുകൾ നയിക്കും.
ചിത്രരചനയോടൊപ്പം പഞ്ചവാദ്യം,കളമെഴുത്ത്, മിഴാവ്, തായമ്പക, ചാക്യാർകൂത്ത്, വീണക്കച്ചേരി, വഞ്ചിപ്പാട്ട് തുടങ്ങിയ കലാപരിപാടികളും ക്യാമ്പിനോടനുബന്ധിച്ച സംഘടിപ്പിച്ചിട്ടുണ്ട്.
15 ന് വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി പി. എ. മുഹമ്മദ് റിയാസ്
അധ്യക്ഷനായിരിക്കും. മന്ത്രി വി. ശിവൻകുട്ടി വിശിഷ്ടാതിഥിയായിരിക്കും. പുരാവസ്തു,പുരാരേഖ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ:വി. വേണു മുഖ്യപ്രഭാഷണം നടത്തും. വാസ്തുവിദ്യാ ഗുരുകുലം ചെയർമാൻ ഡോ: ജി.ശങ്കർ, വിനോദസഞ്ചാര വകുപ്പ് ഡയറക്ടർ കൃഷ്ണതേജ, വാസ്തുവിദ്യാഗുരുകുലം ഡയറക്ടർ ടി. ആർ. സദാശിവൻ നായർ തുടങ്ങിയവർ സംസാരിക്കും.
ഗുരുകുലം അതിന്റെ കർമ്മപഥത്തിൽ 29 സംവത്സരങ്ങൾ പിന്നിട്ടിരിക്കുന്ന വേളയിൽ സംഘടിപ്പിക്കുന്ന ദേശീയ ചുവർ ചിത്രകലാ ക്യാമ്പ് വാസ്തുവിദ്യാഗുരുകുലം നടത്തുന്ന ക്രിയാത്മക ഇടപെടലാണെന്ന് ചെയർമാൻ ഡോ : ജി.ശങ്കറും ഡയറക്ടർ ടി. ആർ. സദാശിവൻ നായരും പറഞ്ഞു.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.