
വേളിയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ കമ്പവലയിലാണ് തിമിംഗല സ്രാവ് കുരുങ്ങിയത്. പള്ളിത്തുറ വി.എസ്.എസ്.സിക്ക് സമീപത്തെ തീരത്താണ് സ്രാവ് എത്തിയത്.
മത്സ്യത്തൊഴിലാളികള്‍ വല അറുത്ത് മാറ്റി സ്രാവിനെ കടലിലേക്ക് തള്ളിവിടാനുള്ള ശ്രമം നടത്തിയെങ്കിലും ജീവന് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നടന്നില്ല. ഏതാണ്ട് അര ടണ്‍ ഭാരം വരും.
തീരദേശ പൊലീസ്, മൃഗഡോക്ടര്‍ എന്നിവര്‍ സ്ഥലത്ത് എത്തി. ഒരു മാസം മുൻപ് തുമ്പ, സെന്റ് ആന്‍ഡ്രൂസ് തീരങ്ങളില്‍ രണ്ട് തവണ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കുരുങ്ങി കൂറ്റന്‍ സ്രാവുകള്‍ കരയില്‍ എത്തിയിരുന്നു. ഇതില്‍ ഒന്നര ടണ്‍ ഭാരം വരുന്ന ഒരു സ്രാവിന്റെ ജീവന് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് കരയില്‍ കുഴിച്ച് മൂടുകയായിരുന്നു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.