170 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു
തൃശൂർ: വാളയാർ ചെക്ക് പോസ്റ്റിൽ നിന്ന് തൃശൂർ എക്സൈസ് ഇന്റലിജന്റ്സ് വിഭാഗവും, ഉത്തര മേഖല കമ്മിഷണർ സ്ക്വാഡും, വാളയാർ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിൽ 170 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കളെ അറസ്റ്റ് ചെയ്തു.
തിരൂർ കോട്ടക്കൽ പാറമ്മൽ വീട്ടിൽ നൗഫൽ (33), തിരൂർ കോട്ടക്കൽ സ്വദേശി കോങ്ങാടൻ വീട്ടിൽ ഫാസിൽ ഫിറോസ് (28), തിരൂർ കോട്ടക്കൽ പാലപ്പുറ സ്വദേശി കല്ലേക്കുന്നൻ വീട്ടിൽ ഷാഹിദ് (27 ) എന്നിവരാണ് പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. ലോറിയുടെ റൂഫ് ടോപ്പിൽ ടാർപ്പായ് ഉപയോഗിച്ച് മൂടിയ നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.