Recent-Post

ഭർത്താവ് ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ് എത്തിയ ഭാര്യയും സഹോദരിയും വാഹനാപകടത്തിൽ മരിച്ചു

നെടുമങ്ങാട്/തിരുവല്ലം: ഭര്‍ത്താവിന്റെ മരണവിവരമറിഞ്ഞ് പുറപ്പെട്ട ഭാര്യയും സഹോദരിയും വാഹനമിടിച്ച് മരിച്ചു. വാഴമുട്ടം തിരുവല്ലം ബൈപ്പാസില്‍ റോഡുമുറിച്ചു കടക്കവേയാണ് പനത്തുറ ജി.ജി. കോളനിയില്‍ താമസിക്കുന്ന ഐശ്വര്യ (32), സഹോദരി ശാരിമോള്‍ (31) എന്നിവര്‍ മരിച്ചത്.


ഇന്നലെ രാത്രി രാത്രി ഒൻപതാരയോടെയായിരുന്നു അപകടം. കോവളം ഭാഗത്തുനിന്ന് തിരുവല്ലത്തേക്കു പോകുകയായിരുന്ന കാറാണ് സഹോദരിമാരെ ഇടിച്ചുവീഴ്ത്തിയത്. ഐശ്വര്യ ആശുപത്രിയിലേക്കുള്ള വഴിയില്‍വെച്ചും ശാരിമോള്‍ രാത്രി വൈകിയുമാണ് മരിച്ചത്. ഐശ്വര്യയുടെ ഭര്‍ത്താവ് കരിപ്പൂര് തോണ്ടിക്കര സ്വദേശി ശ്രീജി തൂങ്ങി മരിച്ചതറിഞ്ഞാണ് ഇരുവരും അവിടേപ്പ് പുറപ്പെട്ടത്. കുടുംബ പ്രശ്നങ്ങൾ കാരണമാണ് ശ്രീജി ആത്മഹത്യ ചെയ്തതെന്നാണ് പ്രഥമിക വിവരം.

 
  


    
    

    




Post a Comment

0 Comments