Recent-Post

ആരോഗ്യമന്ത്രിയോട് മരുന്നില്ലയെന്നു പറഞ്ഞു; കാരുണ്യ ഫാർമസി ഡിപ്പോ മാനേജർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോർജ്ജിനോട് മരുന്നില്ലെന്ന് പറഞ്ഞ കാരുണ്യ ഡിപ്പോ മാനേജരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഇന്നലെ രാത്രി തിരുവനന്തപുരം മെഡിക്കൽ കോളേജ് സന്ദർശിച്ചപ്പോൾ മന്ത്രി കാരുണ്യ ഫാർമസി സന്ദർശിച്ചിരുന്നു. രോഗിയുടെ പരാതിയെ തുടർന്നായിരുന്നു സന്ദർശനം.

രോഗിയുടെ കുറിപ്പടിയിലുണ്ടായിരുന്ന ഒരു മരുന്നും ഫാർമസിയിൽ ഇല്ലായിരുന്നു. തുടർന്നാണ് കാരുണ്യ ഡിപ്പോ മാനേജറെ സസ്‌പെൻഡ് ചെയ്തത്. അത്യാവശ്യ മരുന്നുകൾ കൃത്യമായി സ്റ്റോക്ക് ചെയ്യാൻ വീഴ്‌ച്ച വരുത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. നടപടിയെടുക്കണമെന്ന് കെഎംഎസ്എൽനോട് മന്ത്രി നിർദ്ദേശം നൽകിയിരുന്നു.

ബുധനാഴ്ച രാത്രി ഒൻപത് മണിക്കാണ് മന്ത്രി ആശുപത്രിയിലെത്തുന്നത്. ആശുപത്രിയിലെ വിവിധഇടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിന് പിന്നാലെ എല്ലാ കാരുണ്യ ഫാർമസികളിലും മരുന്ന് ലഭ്യത ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.




 
  


    
    

    




Post a Comment

0 Comments