Recent-Post

എസ്‌.എസ്‌.എല്‍.സി. 31-ന്‌ തുടങ്ങും ; പ്ലസ്‌ടു പരീക്ഷ 30-ന്‌

തിരുവനന്തപുരം: ഒന്നു മുതല്‍ ഒന്‍പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഈ മാസം 23 ന്‌ ആരംഭിച്ച്‌ ഏപ്രില്‍ രണ്ടിന്‌ അവസാനിക്കുമെന്നു മന്ത്രി വി. ശിവന്‍കുട്ടി. എസ്‌.എസ്‌.എല്‍.സി. പരീക്ഷ ഈ മാസം 31 ന്‌ ആരംഭിച്ച്‌ അടുത്ത മാസം 29 ന്‌ അവസാനിക്കും. പ്ലസ്‌ ടു പരീക്ഷ ഈ മാസം 30 മുതല്‍ അടുത്ത മാസം 22 വരെയായിരിക്കും. പ്ലസ്‌ വണ്‍/വി.എച്ച്‌.എസ്‌.ഇ. പരീക്ഷ ജൂണ്‍ 2 മുതല്‍ 18 വരെ നടത്തും. ഏപ്രില്‍, മേയ്‌ മാസങ്ങളില്‍തന്നെയായിരിക്കും മധ്യവേനല്‍ അവധി."പ്ലസ്‌ വണ്‍ ഇംപ്രൂവ്‌മെന്റ്‌ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പഠന വിടവ്‌ നികത്താന്‍ എന്‍.എസ്‌.എസ്‌. ഹയര്‍ സെക്കന്‍ഡറി നടത്തുന്ന തെളിമ പദ്ധതി വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണം. അടുത്ത അധ്യയനവര്‍ഷത്തേക്കു സ്‌കൂളുകള്‍ ജൂണ്‍ ഒന്നിനു തുറക്കും. അതിനു മുന്നോടിയായി മേയ്‌ 15 മുതല്‍ സ്‌കൂള്‍ വൃത്തിയാക്കല്‍ പ്രവൃത്തികള്‍ നടത്തും. അടുത്ത വര്‍ഷത്തെ അക്കാദമിക്‌ കലണ്ടര്‍ മേയില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്കു മേയില്‍ പരിശീലനം നല്‍കും."-മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷത്തെ സ്‌കൂള്‍ കലണ്ടറും പുറത്തിറക്കി.



 
  


    
    

    




Post a Comment

0 Comments