ആലപ്പുഴ സ്വദേശികളായ കൈനകരി കുപ്പപ്പുറം ഷെമീര്‍ (42), പള്ളാത്തുരുത്തി ചുങ്കം സലാം (40), പഴവീട് അനീഷ് (45), പല്ലന ഉമേഷ് (31), വണ്ടാനം നീര്‍ക്കുന്നം അനന്തു (25), രാഹുല്‍ (30), ഉത്തരപ്രദേശ് സ്വദേശി അവേശ് (32), മുംബൈ സ്വദേശി മുഹമ്മദ് ഷെഫീക്ക് (40), ഇടുക്കി കുമളി സ്വദേശി (36), പാലോട് സ്വദേശിനി ജസീല (32), മുംബൈ സ്വദേശിനികളായ സ്വപ്ന (32), കജള് (32), ഉത്തര്‍പ്രദേശ് സ്വദേശിനി ഗ്രീറ്റാഡി കന്ന (28), കൊല്ലം ശൂരനാട് സ്വദേശിനി ശാന്തം (68) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നാലു പേര് ഏജന്റുമാരാണ്.
ആലപ്പുഴ കെ.എസ്.ആര്.ടി.സി ഡിപ്പോയ്ക്ക് കിഴക്കുഭാഗത്തുള്ള ഹോം സ്റ്റേയില്‍ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച ഉച്ചയ്ക്കാണ് സൗത്ത് സി.ഐ എസ്. അരുണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംറെയ്ഡ് നടത്തിയത്. പിടിയിലായവര്‍ വാണിജ്യാടിസ്ഥാനത്തില്‍ പണത്തിനായി എത്തുന്ന ഗ്രൂപ്പാണെന്നും ഇവര്‍ക്ക് അന്തര്‍സംസ്ഥാന സെക്സ് റാക്കറ്റുമായി ബന്ധമുണ്ടെന്നും ചോദ്യം ചെയ്യലില്‍ അറിവായതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.