Recent-Post

റബ്ബർ ഷീറ്റ് മോഷ്ടിച്ചയാളെ അറസ്റ്റ് ചെയ്തു

നെടുമങ്ങാട്: റബർ ഷീറ്റ് മോഷണം നടത്തിയ പ്രതി പിടിയിൽ. മഞ്ച പേരുമല തടത്തരികത്ത് സബീനാ മൻസിലിൽ സെയ്ദ് മുഹമ്മദ് (31) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് സ്വദേശി നിയാസിന്റെ വീട്ടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന റബർ ഷീറ്റും ഒട്ടുപാലും ഇന്ന് വെളുപ്പിന് മൂന്ന് മണിയോടുകൂടി മോഷണം നടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്.



നിയാസിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ നെടുമങ്ങാട് ഭാഗത്തുള്ള റബർ കടയിൽ മോഷണമുതൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

നെടുമങ്ങാട് പോലീസ് ഇൻസ്‌പെക്ടർ സന്തോഷ്‌കുമാർ, എസ് ഐ മാരായ സുനിൽ ഗോപി, സൂര്യ, ഭുവനേന്രൻ നായർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.




 
  


    
    

    




Post a Comment

0 Comments