Recent-Post

വിവാഹവാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്

വിവാഹവാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ച
മലയിൻകീഴ്: വിവാഹവാഗ്‌ദാനം നൽകി വനിതാ ഡോക്‌ടറെ പീഡിപ്പിച്ച സംഭവത്തിൽ പൊലീസ് ഓഫീസർക്കെതിരെ കേസ്. മലയിൻകീഴ് സ്‌റ്റേഷൻ എസ്‌എച്ച്ഒ എ.വി സൈജുവിനെതിരായാണ് കേസെടുത്തത്. പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡന്റാണ് സൈജു.

മുൻപ് ഭർത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്‌ടർ ഇവരുടെ പേരിലെ കടമുറി വാടകയ്‌ക്ക് നൽകിയ പ്രശ്‌നം പരിഹരിക്കാൻ മലയിൻകീഴ് സ്‌റ്റേഷനിലെത്തി. അന്ന് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടു. പിന്നീട് 2019ൽ ഒരു ശസ്‌ത്രക്രിയയെ തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്ന തന്നെ സൈജു അന്ന് പീഡിപ്പിച്ചതായി ഡോക്‌ടർ പരാതിയിൽ പറയുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായും പണം കടംവാങ്ങിയതായും പരാതിയിലുണ്ട്.സൈജുവുമായുള‌ള ബന്ധം അറിഞ്ഞതോടെ ഡോക്‌ടറുടെ വിവാഹബന്ധം പിരിഞ്ഞു. പിന്നീടും ഭാര്യയുമായി ബന്ധം ഉപേക്ഷിച്ചെന്ന് കാട്ടി ബന്ധം തുടരാൻ സൈജു ശ്രമിച്ചു. ഇതിന്റെ പേരിൽ സൈജുവിന്റെ ബന്ധുക്കൾ അപവാദപ്രചാരണം നടത്തിയതോടെയാണ് പരാതി നൽകിയതെന്ന് യുവതി പറയുന്നു.

ഇയാൾക്കെതിരെ റൂറൽ എസ്‌പിയ്‌ക്ക് പരാതിനൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല.വിവരം പുറത്തറിഞ്ഞതോടെ കേസന്വേഷണം നെടുമങ്ങാട് ഡിവൈഎസ്‌പിക്ക് കൈമാറി. കേസ് ഉടനെ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. നിലവിൽ അവധിയിലാണ് സൈജു എന്നാണ് വിവരം.



 
  


    
    

    




Post a Comment

0 Comments