Recent-Post

തൃപ്പാദത്തിലെ അന്തേവാസി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

നെടുമങ്ങാട്: വൃദ്ധസദനത്തിലെ അന്തേവാസി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കോട്ടയം കുറിച്ചി സ്വദേശി ബാബു (61)വാണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ 9.30 ന് ഉളിയൂരിലെ തൃപ്പാദം വൃദ്ധ സദനത്തിന് തൊട്ടടുത്ത പുരയിടത്തിലെ ഉപയോഗമില്ലാത്ത കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.


മാനസിക പ്രശ്നമുള്ളയാളാണ്. കിണറ്റിൽ നിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

ഈ മാസം 22 മുതൽ ബാബുവിനെ വൃദ്ധ സദനത്തിൽ നിന്നും കാണതായതിനെ തുടർന്ന് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയിരുന്നു.

മകളെ കൊന്ന കേസിൽ ജയിലിൽ കഴിയവേ മാനസിക പ്രശ്നത്തെ തുടര്‍ന്ന് പേരൂർക്കടയിൽ ചികിൽസയിൽ ആയിരുന്നു.

 
  


    
    

    




Post a Comment

0 Comments