Recent-Post

എംഡിഎംഎയുമായി നെടുമങ്ങാട് സ്വദേശികൾ അറസ്റ്റിൽ

എംഡിഎംഎയുമായി നെടുമങ്ങാട് സ്വദേശികൾ അറസ്റ്റിൽ
കിളിമാനൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളെ ലക്ഷ്യം വെച്ച് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ രണ്ട് യുവാക്കളെ കിളിമാനൂർ എക്‌സൈസ് അറസ്റ്റ് ചെയ്തു. കിളിമാനൂർ പബ്ലിക് മാർക്കറ്റിനുളളിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് വാളിക്കോട് സ്വദേശികളായ ഷംനാസ് നാസർ, മുഹമ്മദ്‌ താഹ എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്നും 8.7 ഗ്രാം എംഡിഎംഎ, കടത്താനുപയോഗിച്ച ബൈക്ക് എന്നിവ പിടികൂടി. ഇവരിൽ നിന്നും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളും, പിടികൂടി. കോടതിയിൽ ഹാജരാക്കി യ പ്രതികളെ റിമാൻഡ് ചെയ്തു.




 
  


    
    

    




Post a Comment

0 Comments