Recent-Post

നെടുമങ്ങാട് ഓട്ടം മഹോത്സവം സമാപിച്ചു

നെടുമങ്ങാട്: പ്രശസ്തമായ നെടുമങ്ങാട് ഓട്ടം മഹോത്സവം സമാപിച്ചു. മുത്താരമ്മൻ മിത്തുമാരിയമ്മൻ ക്ഷേത്രങ്ങളിലെ ഉത്സവം ഇന്ന് സമാപിക്കും. കഴിഞ്ഞ രണ്ടു വർഷക്കാലത്തെ കാത്തിരിപ്പിനോടുവിൽ പഴയ പ്രൗഢിയോടെവീണ്ടും നെടുമങ്ങാട് ഓട്ടം മഹോത്സവം കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ജനങ്ങൾ. തിരുവനന്തപുരം ജില്ലയിൽ തന്നെ ഇക്കൊല്ലം ഏറ്റവും കൂടുതൽ ആളുകൾ ഉത്സവം കാണാനെത്തിയത് നെടുമങ്ങാട് ഓട്ടം മഹോത്സവം ആണെന്ന് നിസംശയം പറയാം. പുലർച്ചെ നാലുമണിയോടെ മേലാംകോട് ദേവീക്ഷേത്രത്തിലെ വെടികെട്ടും ഗുരുസിയും കഴിഞ്ഞതോടെ ഇക്കൊല്ലത്തെ കുത്തിയോട്ട മഹോത്സവത്തിന് കോടിയിറങ്ങി.
 





നെടുമങ്ങാട് എംഎൽഎയും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായ ജി ആർ അനിൽ നെടുമങ്ങാട് ഓട്ടം മഹോത്സവം നടക്കുന്ന ക്ഷേത്രങ്ങൾ സന്ദർശിച്ചു. ക്ഷേത്ര ഭാരവാഹികളും നാട്ടുകാരുമായും അദ്ദേഹം സംവദിച്ചു.



Post a Comment

0 Comments