Recent-Post

യുഡിഎഫ് എംപിമാരെ പോലീസ് അതിക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നെടുമങ്ങാട്ട് പ്രകടനവും പ്രതിഷേധ യോഗവും

നെടുമങ്ങാട്: കെ-റയിൽ വിഷയവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പാർലമെന്റിനു മുൻപിൽ സമരം ചെയ്ത യുഡിഎഫ് എംപിമാരെ പോലീസ് അതിക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ നെടുമങ്ങാട് ടൗണിൽ പ്രകടനവും പ്രതിഷേധ യോഗവും ചേർന്നു.


ഡിസിസി ജനറൽ സെക്രട്ടറി നെട്ടിറച്ചിറ ജയൻ, ഡിസിസി മെമ്പർമാരായ ടി അർജുനൻ, കെജെ ബിനു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ് എ റഹീം, കരുപ്പൂര് ഷിബു, ചെല്ലാംകോട് ജ്യോതിഷ്, വേട്ടമ്പള്ളി സനൽ യൂത്ത് കോൺഗ്രസ് നേതാക്കളായ അഡ്വ. മഹേഷ്ചന്ദ്രൻ, ഹാഷിം റഷീദ്, മന്നൂർക്കോണം സജാദ്, താഹിർ നെടുമങ്ങാട്, കരുപ്പൂര് സുരേഷ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ വാണ്ട സതീഷ്, ഇരുമരം സജി, മന്നൂർക്കോണം താജ്, രത്നാകരൻ, ഐഎൻടിയുസി നേതാക്കളായ നൗഷാദ് ഖാൻ, പുലിപ്പാറ വിനോദ്, റാഫി, സജി, അനീഷ് തുടങ്ങി മണ്ഡലം ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, ഐഎൻടിയുസി നേതാക്കൾ എന്നിവർ നേതൃത്തം നൽകി.


 
  


    
    

    




Post a Comment

0 Comments