തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിന് മുന്നിൽ സമരക്കാരുടെ പ്രതിഷേധം. ജീവനക്കാരെ ഗേറ്റിനുമുന്നില്‍ തടഞ്ഞ സമരക്കാര്‍ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധമാരംഭിച്ചതോടെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജീവനക്കാരോട് തിരിച്ചു പോകാൻ പൊലീസ് നിർദേശം നല്‍കി. 11മണിക്ക് മാളിലെത്തണമെന്നാണ് തങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശമെന്നാണ് ജീവനക്കാരുടെ വിശദീകരണം. എന്നാല്‍, മാള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്.
ദേശീയ പണിമുടക്ക് രണ്ടാം ദിവസവും തുടരുകയാണ്. പലയിടങ്ങളിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞു. സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. സെക്രട്ടേറിയറ്റിൽ വളരെ കുറച്ച് ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ജീവനക്കാർക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ തിരുവനന്തപുരം കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. അവകാശ ബോധമുള്ള ജീവനക്കാർ പണി മുടക്കിൽ പങ്കെടുക്കുമെന്ന് സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തവട്ടം ആനന്ദൻ പറഞ്ഞു. സുപ്രീംകോടതി വിലക്കുണ്ടായിട്ടും പണിമുടക്കുകൾ നടന്നിട്ടുണ്ടെന്നും ആനത്തലവട്ടം കൂട്ടിച്ചേര്‍ത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.