Recent-Post

തിരുവനന്തപുരത്ത് വീണ്ടും കൊലപാതകം; ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശിനി ഗായത്രിയാണ് മരിച്ചത്. കൊലപാതകമാണെന്നാണ് സൂചന. യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ രാത്രിയാണ് ഗായത്രി സുഹൃത്ത് പ്രവീണിനൊപ്പം ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ യുവതി മരിച്ചതിന് പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു. യുവതി കൊല്ലപ്പെട്ട വിവരം പ്രവീൺ തന്നെയാണ് ഹോട്ടലിൽ വിളിച്ചറിയിച്ചത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.

ഗായത്രിയെ കൊലപ്പെടുത്തിയ ശേഷം പ്രവീൺ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം.




 
  


    
    

    




Post a Comment

0 Comments