നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയുടെ നവീകരണവുമായി ബന്ധപ്പെട്ട് നെടുമങ്ങാട് എം.എല്‍.എ-യും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി. ആര്‍. അനിലിന്റെ സാന്നിധ്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന്റെ അധ്യക്ഷതയില്‍ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത് യോഗത്തില്‍ ആശുപത്രിയുടെ സമഗ്രവീകസനത്തിന് തീരുമാനമായി.

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഒ. പി ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി ക്യാഷ്വാലിറ്റി വിഭാഗം പുനക്രമീകരിച്ച് ട്രോമാ കെയര്‍ സംവിധാനംകൂടി നടപ്പിലാക്കാനും ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസറുടെ സേവനം ഉറപ്പുവരുത്തുന്നതിനും തീരുമാനമായി.
മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ക്ക് പാമ്പുകടിയേറ്റാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചെയ്യുന്നത്. ഇത് ഒഴിവാക്കി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ആന്റി വെനം ചികിത്സയ്ക്കായി ഡോക്ടര്‍മാര്‍ക്ക് ട്രെയിനിങ് നല്‍കി അവിടം മുഖാന്തിരം ചികിത്സ നല്‍കുതിനുള്ള നടപടി ഉടന്‍ സ്വീകരിക്കും. നിലവില്‍ രണ്ടു ഷിഫ്റ്റ് മാത്രമുണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റ് മൂന്ന് ഷിഫ്റ്റ് ആയി ഉയര്‍ത്തി സ്റ്റാഫ് നഴ്സ്, ടെക്നീഷ്യന്‍ എന്നിവരുടെ സേവനം ഉറപ്പുവരുത്തും. ഇതുവഴി വെയിറ്റിംഗ് ലിസ്റ്റ് ഉള്ളവര്‍ക്ക് കൂടി ഡയാലിസിസ് ചികിത്സലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് ഐസൊലേഷന്‍ വാര്‍ഡും ഓക്സിജന്‍ പ്ലാന്റും നിര്‍മ്മിക്കും. കാലപ്പഴക്കം ചെയ്ത പഴയ കെട്ടിടം പൊളിച്ച് മാറ്റി ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി അത്യാധുനിക സംവിധാനത്തോടു കൂടിയ ബഹു നിലകെട്ടിടം നിര്‍മ്മിക്കുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ 15 ലക്ഷം രൂപ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കൂട്ടിച്ചേര്‍ത്തു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് നിര്‍മ്മിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കും.
ആരോഗ്യ വകുപ്പ് ഡയറക്ടര്മാരായ ഡോ.വി.ആർ രാജു, അസി.ഡയറക്ടർ, ഡോ.ജഗദീശൻ, ഡോ. വീണ, ഡി.പി.എം (എന്‍.എച്ച്.എം) ഡോ. ആശ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.