Recent-Post

പോലീസ് ജീപ്പില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പോലീസ് ജീപ്പില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് പരിക്കേറ്റ്
പാപ്പനംകോട്: പോലീസ് ജീപ്പില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് നാലുദിവസമായി ചികിത്സയിലായിരുന്നു.


കുടുംബകലഹവുമായി ബന്ധപ്പെട്ടാണ് സനോഫറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടയച്ചെങ്കിലും യുവാവിനെ ഏറ്റെടുക്കാന്‍ ഭാര്യവീട്ടുകാര്‍ തയ്യാറായില്ല. തുടര്‍ന്ന് പോലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്നതിനായി വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ ജീപ്പില്‍നിന്ന് ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം.

Post a Comment

0 Comments