Recent-Post

ആനാട് സ്വദേശി കഞ്ചാവുമായി പിടിയിൽ

നെടുമങ്ങാട്: നെടുമങ്ങാട്, നാഗചേരി, പുത്തൻപാലം, പഴകുറ്റി പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ കഞ്ചാവുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. നാഗച്ചേരിയിൽ താമസിക്കുന്ന ഉണ്ണി എന്ന നിതിനിനെയാണ് അറസ്റ്റ് ചെയ്തത്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ അറസ്റ്റിലായത്. ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായാണ് പരിശോധന നടത്തിയത്.

Post a Comment

0 Comments