Recent-Post

കെഎസ്‌ആര്‍ടിസിയുടെ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഒരുങ്ങുന്നു

വൈകുന്നേരങ്ങളില്‍ നഗരം കാണാന്‍ കെഎസ്‌ആര്‍ടിസ
തിരുവനന്തപുരം: വൈകുന്നേരങ്ങളില്‍ നഗരം കാണാന്‍ കെഎസ്‌ആര്‍ടിസിയുടെ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഒരുങ്ങുന്നു.


'നൈറ്റ് റൈഡേഴ്‌സ്' എന്ന പേരിലാണ് വിദേശ നഗരങ്ങളിലും മുംബൈ , ഡല്‍ഹി നഗരങ്ങളിലും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് നടത്തുന്ന സവാരികള്‍ക്ക് സമാനമായ പദ്ധതിയുമായാണ് കെ എസ്‌ആര്‍ടിസി രംഗത്ത് എത്തുന്നത്. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം നഗരത്തിലാണ് സര്‍വീസ് ഒരുക്കുന്നത്. പിന്നീട് കേരളത്തിലെ മറ്റ് നഗരങ്ങളിലും സര്‍വീസ് വ്യാപിപ്പിക്കും.

തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളെയും ഉള്‍ക്കൊള്ളിച്ച്‌ വൈകുന്നേരങ്ങളിലായിരിക്കും സര്‍വീസ്. ഇതിന് ശേഷം കോവളത്തേക്ക് നീങ്ങുന്ന ബസ് അവിടെ ടൂറിസ്റ്റുകള്‍ക്ക് സമയം ചിലവഴിക്കാന്‍ അവസരം നല്‍കും. പിന്നീട് തിരികെ നഗരത്തില്‍ എത്തി സര്‍വീസ് അവസാനിപ്പിക്കും വിധത്തിലാണ് ക്രമീകരണം. 250 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിനൊപ്പം സ്‌നാക്‌സും ലഘുപാനീയങ്ങളും നല്‍കും. വെക്കേഷന്‍ കാലത്ത് വിദ്യാര്‍ഥികള്‍ക്കു പ്രത്യേക ടൂര്‍ പാക്കേജും പ്രഖ്യാപിക്കുക ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ക്രമീകരണം. ഇതിന് ഒപ്പം മഴക്കാലത്തും സര്‍വീസ് നടത്താന്‍ കഴിയുന്ന തരത്തില്‍ സുതാര്യമായ മേല്‍ക്കൂരയുള്‍പ്പെടെ ആവശ്യമെങ്കില്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്.

വിദേശ ആഭ്യന്തര വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടാണ് കെഎസ്‌ആര്‍ടിസി ക്രമീകരണങ്ങള്‍ ഒരുക്കുന്നത്. നിലവില്‍ സര്‍വീസുകള്‍ക്കായി 4 ബസുകളാണ് പ്രത്യേകം ബോഡി രൂപമാറ്റം നടത്തുന്നത്. മഴയില്‍ നനഞ്ഞാല്‍ കേടാകാത്ത സീറ്റും സ്പീക്കറും ഉള്‍പ്പെടെയാണ് ബസില്‍ സ്ഥാപിക്കുന്നത്. ആവശ്യമെങ്കില്‍ അര്‍ദ്ധ രാത്രിയിലും സര്‍വീസുകള്‍ നടത്തുന്നതും കെഎസ് ആര്‍ടിസിയുടെ പരിഗണനയിലുണ്ട്. തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിലും ആണ് പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.

 
  


    
    

    




Post a Comment

0 Comments