പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു.
കല്ലറ: പാങ്ങോട് യുവാവിന് തലക്ക് വെടിയേറ്റു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. പാങ്ങോട് സ്വദേശി റഹിമിനാണ് തലക്ക് വെടിയേറ്റത്.പാങ്ങോട് സ്വദേശി വിനിത് ആണ് വെടിവെച്ചതെന്നാണ് വിവരം. റഹിമിന്റെ ബൈക്ക് വിനിതിന്റെ വര്‍ക്ക് ഷോപ്പില്‍ റിപ്പയറിന് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. കടയ്ക്കല്‍ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയായിരുന്നു ആക്രമണം. പ്രതിയെ പൊലീസ് പുലര്‍ച്ചയോടെ പിടികൂടിയതായാണ് വിവരം. ഇയാള്‍ക്കൊപ്പമുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരിക്കേറ്റ് ആശുപത്രിയില്‍ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.