Recent-Post

വെമ്പായം ഫാമിലി ഹെല്‍ത്ത് സെന്റർ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആരംഭം കുറിച്ചു

വെമ്പായം: വെമ്പായം ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സ്ഥലം എം.എല്‍.എ-യും സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ നിര്‍വ്വഹിച്ചു. മണ്ഡലത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണനനല്‍കുമെന്നും ഒ.പി യും ലാബ് സൗകര്യവു അവശ്യമരുന്നുകളുമുള്‍പ്പെടെ ലഭ്യമാകുന്ന നിലവാരത്തിലേക്ക് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 50 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മാണം ആരംഭിക്കുന്ന ഈ കെട്ടിടത്തില്‍ ഒ. പി. റൂം, മെഡിക്കല്‍ ഓഫീസറുടെ റൂം, ഡോക്ടർമാരുടെ മുറികൾ,നഴ്സസ് സ്റ്റേഷന്‍, ഫാർമസി, ലാബ്, ഇന്‍ജക്ഷന്‍ മുറി, രോഗികള്‍ക്ക് വെയിറ്റിംഗ് ഏരിയ, ടോയിലെറ്റ് എന്നിങ്ങനെയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 



പഞ്ചായത്ത് പ്രസിഡൻറ് ബീന ജയൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ പ്രസ്തുത യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജഗന്നാഥപിള്ള സ്വാഗതവും മറ്റു ജനപ്രതിനിധികളും സംസാരിച്ചു.
 
  


    
    

    




Post a Comment

0 Comments