തിരുവനന്തപുരം: എട്ടു രാപ്പകലുകള്‍ നീണ്ട ലോക സിനിമാകാഴ്ചകളുടെ ഉത്സവത്തിന് ഇന്ന് തിരുവനന്തപുരത്ത് കൊടിയിറക്കം. അന്താരാഷ്ട്ര മേളകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ ചിത്രങ്ങള്‍ ഉള്‍പ്പടെ 173 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയുടെ സമാപന സമ്മേളനം മന്ത്രി കെഎന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ എഴുത്തുകാരന് ടി പത്മനാഭന് വിശിഷ്ടാതിഥിയാകും. സാംസ്കാരിക മന്ത്രി സജി ചെറിയാന് ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
സഹകരണ മന്ത്രി വിഎന്‍ വാസവന് മാധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അഡ്വ. വികെ പ്രശാന്ത് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാര്‍, ജൂറി ചെയര്മാന് ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി ചെയര്‍പേഴ്സണ്‍ രശ്മി ദൊരൈസ്വാമി, ഫിപ്രസ്കി ജൂറി ചെയര്മാന് അശോക് റാണെ, കെആര്‍ മോഹനന് എന്‍ഡോവ്മെന്റ് ജൂറി ചെയര്മാന് അമൃത് ഗാംഗര്‍, സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയര്മാന് പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് മേളയില്‍ സുവര്‍ണ്ണ ചകോരം നേടിയ ചിത്രം പ്രദര്‍ശിപ്പിക്കും.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.