Recent-Post

ഫുട്ബാൾ ടൂർണമെന്‍റ് നടക്കവേ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു

ഫുട്ബാൾ ടൂർണമെന്‍റ് നടക്കവേ ഗാലറി തകർന്ന് വീണ് നിരവധി 
മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ് പൂങ്ങോടിൽ നേതാജി സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് നടക്കവേ ഗാലറി തകർന്ന് വീണ് നിരവധി പേർക്ക് പരിക്കേറ്റു. അമ്പതോളം പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം.


രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. യൂണൈറ്റഡ് എഫ്.സി നെല്ലിക്കുത്തും റോയൽ ട്രാവൽ കോഴിക്കോടും തമ്മിലുള്ള മത്സരത്തിനിടെയാണ് അപകടം. സ്റ്റേഡിയത്തിൽ നിറയെ കാണികളുണ്ടായിരുന്നു. സ്റ്റേഡിയം തിങ്ങി നിറഞ്ഞിരുന്നു.

കവുങ്ങ് കൊണ്ടുള്ള ഗാലറി നിറഞ്ഞതിനാൽ ഔട്ടർ ലൈനിൽ വരെ ആളുകൾ ഇരുന്നിരുന്നു. ഇതിനിടയിലാണ് ഗാലറി പൊടുന്നനെ തകർന്ന് വീണത്. ഫ്ലഡ് ലൈറ്റും തകർന്ന് വീണു. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും വണ്ടൂരിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു.


 
  


    
    

    




Post a Comment

0 Comments