Recent-Post

ട്രാഫിക് ഡ്യൂട്ടിയിലൂണ്ടായിരുന്ന ഹോംഗാർഡിനെ മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ

നെടുമങ്ങാട്: ട്രാഫിക് ഡ്യൂട്ടിയിലൂണ്ടായിരുന്ന ഹോംഗാർഡിനെ മർദ്ദിച്ച കേസിലെ പ്രതി പിടിയിൽ. പഴകുറ്റി പോസ്റ്റ് ഓഫീസിന് സമീപം പുന്നിലം വീട്ടിൽ ഷാദർ (64)നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


നെടുമങ്ങാട് ട്രാഫിക് പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ് സതീഷ് കുമാറിനെ മർദ്ദിച്ച് ജോലി തടസ്സപ്പെടുത്തിയതിനാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടുകൂടി നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപമുള്ള ആക്സിസ് ബാങ്കിനു മുൻവശത്ത് വാഹന യാത്രക്ക് തടസമായി പാർക്ക് ചെയ്തിരുന്ന ഷാദറിന്റെ കാറിർ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സതീഷ് കുമാർ നോ പാർക്കിങ് സ്റ്റിക്കർ ഒട്ടിച്ചതിൽ വച്ചുള്ള വിരോധത്തിൽ സതീഷ് കുമാറിനെ ദേഹോപദ്രവം ഏൽപ്പിച്ച് ജോലി തടസപ്പെടുത്തിയതിനാണ് സതീഷ് കുമാറിന്റെ പരാതിയിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്. അറസ്റ്റ് ചെയ്ത് പ്രതിയെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments