ചാത്തന്നൂർ: ദേശീയ പാതയിൽ ചാത്തന്നൂർ സർവീസ് സഹകരണ ബാങ്കിന് സമീപം ടാങ്കർ ലോറിയും കാറും കുട്ടിയിടിച്ചു 3 പേർക്കു ഗുരുതര പരുക്ക്. രാത്രി 11.45നായിരുന്നു അപകടം. എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പെട്രോളുമായി പോയ ടാങ്കർ ലോറിയും എതിരേ വന്ന കാറും കൂട്ടിയിടിക്കുയായിരുന്നു. കാറിലെ യാത്രക്കാർക്കാണ് പരുക്കേറ്റത്. റോഡരികിൽ നിർമാണത്തിന് ഇറക്കി വച്ചി സിമന്റ് കല്ലുകൾക്ക് ഇടയിലേക്കു ഇടിച്ചു കയറിയ കാർ പൂർണമായി തകർന്നു. വെളിച്ചിക്കാല, കാരംകോട് സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. ഇവരെ പാരിപ്പള്ളി മെസിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.