Recent-Post

ബസിൽ ലോറിയിടിച്ചു; യുവതിക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നഴ്സിങ് ഓഫീസറായ സി. വിജിയാണ് (25) മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതിൽ ചിലരുടെ നില ഗുരുതരമാണ്.


ബുധനാഴ്ച രാവിലെ ആറ് മണിയോടെ കൊണ്ടോട്ടി ബൈപ്പാസിലാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലേക്ക് നിയന്ത്രണം വിട്ടുവന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് റോഡിലേക്ക് മറിഞ്ഞു.

നിയന്ത്രണംവിട്ട ലോറി ഡിവൈഡർ മറികടന്നാണ് ബസിന്റെ ഒരുവശത്തേക്ക് ഇടിച്ചുകയറിയത്. ഇടിച്ച ഭാഗത്തിരുന്ന യുവതിയാണ് മരിച്ചത്. പരിക്കേറ്റവർ കൊണ്ടോട്ടിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

 
  


    
    

    




Post a Comment

0 Comments