നെടുമങ്ങാട്: നിയോജക മണ്ഡലത്തിൽ രണ്ടാം എൽ ഡി എഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 19000 കുടിവെള്ള കണക്ഷനുകൾക്കായി 90 കോടി രൂപ നൽകിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.കരകുളം ഗ്രാമ പഞ്ചായത്തിലെ നെടുമണ്‍ വാര്‍ഡിലെ മാഞ്ഞാംകോട് കോളനിയില്‍ പുതിയ പൈപ്പ് ലൈൻ ദീർഘിപ്പിച്ച് കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസ്തുത യോഗത്തിൽ എം.എൽ.എയും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയുമായ ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. ദീർഘകാലമായി കുടിവെള്ള പ്രശ്നം നേരിടുന്ന മാഞ്ഞാംകോട് കോളനിയിൽ പട്ടികജാതി വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 48.2 ലക്ഷം രൂപയുടെ കുടിവെള്ള പദ്ധതിയാണ് യാഥാർഥ്യമാകുന്നത് എന്നും ,ഈ പദ്ധതി നിലവിൽ വരുന്നതോടെ പ്രദേശത്തെ 147ല്‍പരം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കുമെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു. കരകുളം പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പ്രധാനമായും ഈസ്റ്റ്, സെന്‍ട്രല്‍, വെസ്റ്റ് എന്നീ മൂന്ന് സോണുകളായി തിരിച്ച് മൂന്ന് ജലസംഭരണികളില്‍ നിന്നും കുടി വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നു മന്ത്രി അറിയിച്ചു.
വെസ്റ്റ് സോണിൽപ്പെട്ട മാഞ്ഞാംകോട് കോളനിയിലേക്ക് കുടിവെള്ളത്തിൻ്റെ സ്‌റ്റോറേജ് ഇല്ലായ്മ പരിഹരിക്കാൻ കോളനിയുടെ ഉയർന്ന പ്രദേശത്ത് 1000 ലിറ്ററിൻ്റെ അഞ്ചു പി.വി.സി ടാങ്കുകൾ സ്ഥാപിച്ച് കല്ലയം ജലസംഭരണിയിൽ നിന്നും പുതിയ ലൈൻ സ്ഥാപിക്കുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഈ പദ്ധതി പൂർത്തിയാക്കുന്നതോടെ പ്രദേശത്തെ കുടിവെള്ളം കൂടുതല്‍ സമയത്ത് ദീര്‍ഘിപ്പിക്കാനും, അതുവഴി കുടിവെള്ള ക്ഷാമം പരിഹരിക്കാനും കഴിയുമെന്നും മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ഈ പദ്ധതിക്കായി മുൻകൈയെടുത്ത ഭക്ഷ്യ മന്ത്രി ജി ആർ അനിലിന് വൻ സ്വീകരണമാണ് പ്രദേശവാസികൾ നൽകിയത്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.