
ബാങ്ക് ജീവനക്കാർ കൂട്ടത്തോടെ സമരത്തിൽ പങ്കെടുത്തതും എൽ.ഐ.സി ജീവനക്കാരുടെ പ്രതിഷേധവുമാണ് പണിമുടക്കിനെ രാജ്യതലസ്ഥാനത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ഇന്ധന വിലക്കയറ്റവും ദേശീയ പണിമുടക്കും പാർലമെന്‍റ് നടപടിക്രമങ്ങൾ നിർത്തി വച്ചു ചർച്ച ചെയ്യണമെന്ന് കോൺഗ്രസ് -ഇടത് പക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയമായി വിഷയം ചർച്ച ചെയ്യാതിരുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ എം.പിമാർ വാക്ക്ഔട്ട് നടത്തി. ഡൽഹി കേരള ഹൗസ് ജീവനക്കാർ പണിമുടക്കിൽ പങ്കെടുത്തു.
ഇന്ധനവിലക്കയറ്റത്തിനൊപ്പം മരുന്നുകളുടെ വില വർധനയും ജനജീവിതം ദുസഹമാക്കുന്നതായി കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. എൽ.ഐ.സിയുടെ മുന്നിലാണ് ഡൽഹി നഗരത്തിൽ ഏറ്റവും കൂടുതൽ പേര് സമരത്തിൽ പങ്കെടുത്തത്. സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധത്തിന്‍റെ ഭാഗമായതിനാൽ ഗാസിയാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പണിമുടക്ക് നേരിയ തോതിൽ ബാധിച്ചു. ഡൽഹി അതിർത്തിയിൽ കമ്പനികളിലെ തൊഴിലാളികളും പണിമുടക്കി.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.