Recent-Post

പ്ലാസ്റ്റിക് - മാലിന്യ മുക്ത പ്രവർത്തനങ്ങളുമായി ആനപ്പാറ വാർഡ്

വിതുര: പ്ലാസ്റ്റിക് മാലിന്യ മുക്ത പ്രവർത്തനങ്ങൾക്ക് ആനപ്പാറ വാർഡിൽ തുടക്കമായി. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറയുടെ നേതൃത്വത്തിൽ 'ഹരിതം എന്റെ ആനപ്പാറ ' എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് - മാലിന്യ മുക്ത പ്രവർത്തനങ്ങളാണ് വാർഡിൽ ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യ പടിയായി ആനപ്പാറ വാർഡിലെ ഹരിതകർമ്മ സേന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി മുഴുവൻ വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും എല്ലാ മാസവും കൃത്യമായി പ്ലാസ്റ്റിക് ശേഖരണം നടത്തും. വാർഡ് തലത്തിൽ ഇവ ശേഖരിച്ചു വയ്ക്കാൻ മിനി എം.സി.എഫ് വാർഡിൽ സ്ഥാപിച്ചു കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനൊപ്പം മറ്റ് ജൈവ - അജൈവ മാലിന്യങ്ങൾക്ക് കൃത്യമായ സംസ്ക്കരണ സംവിധാനങ്ങൾ വീടുകളിൽ ഒരുക്കുന്നതിനുവേണ്ട പ്രവർത്തനങ്ങൾ നടപ്പിലാക്കും. റോഡ് വശങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണത ഒഴിവാക്കാൻ കൃത്യമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും. ഭവന സന്ദർശനം, ബോധവൽക്കരണം, ജനകീയ ക്യാമ്പയിൻ ഉൾപ്പെടെ നടത്തി പ്രവർത്തനങ്ങൾ വിപുലമാക്കുകയാണ് ലക്ഷ്യം. ഈ പ്രവർത്തനങ്ങളുടെ ആദ്യ പടിയായി വാർഡിലെ കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ ഒരു സംയുക്ത യോഗം ചേർന്നു.


വാർഡ് മെമ്പർ വിഷ്ണു ആനപ്പാറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രാജു മോഹൻ,വി.ഇ.ഒ ഗൗരി ശങ്കർ, എ.ഡി.എസ് ചെയർപേഴ്സൺ വത്സല, തൊഴിലുറപ്പ് പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.







  

  


    
    

    




Post a Comment

0 Comments