Recent-Post

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്ഐക്ക് സസ്‌പെന്‍ഷന്‍

മംഗലപുരം: ആത്മഹത്യ ചെയ്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്ഐക്ക് സസ്‌പെന്‍ഷന്‍. കൊല്ലം ചാത്തന്നൂര്‍ പോലിസ് സ്‌റ്റേഷനിലെ എസ്ഐ ആയ ജ്യോതി സുധാകറിനെയാണ് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ജ്യോതി സുധാകര്‍ തിരുവനന്തപുരം മംഗലപുരം സ്റ്റേഷനില്‍ എസ്ഐ ആയിരിക്കെ, ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് കണ്ടെത്തിയതോടെയാണ് നടപടി.



ജൂണ്‍ 18-നാണ് പെരുമാതുറ സ്വദേശിയായ യുവാവിനെ കണിയാപുരം റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നായിരുന്നു പോലിസിന്റെ കണ്ടെത്തല്‍. അന്ന് മംഗലപുരം എസ്ഐ ആയിരുന്ന ജ്യോതി സുധാകറിന്റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഇതിനിടെ, എസ്ഐ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാണ് നിഗമനം.




  

  


    
    

    




Post a Comment

0 Comments