Recent-Post

നെടുമങ്ങാട് താലൂക്കിലെ മുന്‍ഗണനാ കാര്‍ഡ് വിതരണം ആരംഭിച്ചു - ജി ആർ അനിൽ

നെടുമങ്ങാട്: നിയോജകമണ്ഡലത്തില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയും നെടുമങ്ങാട് എം.എല്‍.എയുമായ ജി. ആര്‍. അനില്‍ നെടുമങ്ങാട് ഠൗണ്‍ ഹാളില്‍ നിര്‍വ്വഹിച്ചു. കേരളത്തിലെ മുന്‍ഗണന കാര്‍ഡുകളുടെ പരിധി 43% ആണ് എന്നാല്‍ ഇത് അപര്യാപ്തമാണെന്നും ഈ പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. മുൻഗണനാ റേഷൻ കാർഡുകളുടെ നെടുമങ്ങാട് താലൂക്ക് തല വിതരണോദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തിലെ പിണറായി സർക്കാർ എന്നും ജനങ്ങൾക്കൊപ്പമാണെന്നും, ഏതുകാര്യത്തിനും വളരെ സുതാര്യമായി സർക്കാരുമായി ജനങ്ങൾക്ക് ഇടപെടുവാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 172 മുൻഗണന കാർഡുകളാണ് നെടുമങ്ങാട് മുൻസിപ്പൽ ഠൗൺ ഹാളിൽ വച്ച് വിതരണം ചെയ്തത്. മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവര്‍ക്കും വരും ദിവസങ്ങളില്‍ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസ് വഴി ലഭ്യമാക്കും. നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ എസ് രവീന്ദ്രൻ, വാർഡ് കൗൺസിലർ സിന്ധു കൃഷ്ണകുമാർ, സിപിഐ കരിപ്പൂര് എൽ സി സെക്രട്ടറി എസ് മഹേന്ദ്രൻ ആചാരി തുടങ്ങിയവർ സംസാരിച്ചു.
   

  


    
    

    


="400" /> 

  


    
    

    


Post a Comment

0 Comments