Recent-Post

നവരാത്രി വിഗ്രഹഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തി

തിരുവനന്തപുരത്തെ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനുള്ള വിഗ്രഹഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തി. കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം കൊട്ടാരത്തില്‍ നിന്നാണ് നവരാത്രി വിഗ്രഹങ്ങളുടെ പ്രയാണം തുടങ്ങിയത്. ഇന്ന് രാവിലെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സ്വീകരണം നല്‍കി.


പത്മനാഭപുരം കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ഉടവാള്‍ *തമിഴ്നാട് ഐ.ടി. മന്ത്രി മനോജ് തങ്കരാജ് കളിയിക്കാവിളയിൽ മന്ത്രിമാരായ കെ. രാധാകൃഷ്ണനും വി. ശിവന്‍കുട്ടിയും* ചേര്‍ന്ന് ഏറ്റുവാങ്ങി. *സരസ്വതിദേവി, വേളിമല കുമാരസ്വാമി, മുന്നൂറ്റിനങ്ക* എന്നീ വിഗ്രഹങ്ങളാണ് എഴുന്നെള്ളുന്നത്. കോവിഡ് കാരണം കഴിഞ്ഞവര്‍ഷം ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ടായിരുന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും ഘോഷയാത്രയുടെ പുറപ്പെടല്‍ ചടങ്ങിനെത്തി. പത്മനാഭപുരം കൊട്ടാരമുറ്റത്ത് തമിഴ്നാട് പൊലീസ് ഗാഡ് ഓഫ് ഓണര്‍ നല്‍കി.

അതിർത്തിയിൽ നിന്ന് എത്തിയ വിഗ്രഹങ്ങൾ നാളെ രാവിലെ നെയ്യാറ്റിന്‍കര കൃഷ്ണസ്വാമിക്ഷേത്രത്തില്‍ നിന്നും ഘോഷയാത്രയായി വൈകുന്നേരം പദ്മനാഭ സ്വാമി ഷേത്രത്തിൽ എത്തും.


 
  

  


    
    

    


Post a Comment

0 Comments