Recent-Post

കെ എ എസ് പരിശീലന കളരിയുടെ ഉദ്ഘാടനം വികെ പ്രശാന്ത് എംഎൽഎ നിർവഹിച്ചു

നാലഞ്ചിറ: നാലാഞ്ചിറയിൽ മാർ ഇവാനിയോസ് കോളജിനു സമീപം പ്രവർത്തിക്കുന്ന ആൻവിൽ അക്കാദമി നേതൃത്വം കൊടുക്കുന്ന കെ എ എസ് പരിശീലന കളരിയുടെ ഉദ്ഘാടനം ആൻവിൽ അക്കാദമിയിൽ വച്ച് രാവിലെ 10.30 വട്ടിയൂർക്കാവ് എംഎൽഎ വികെ പ്രശാന്ത് നിർവ്വഹിച്ചു.


അക്കാദമിക് ചെയർമാൻ ഉമ്മൻ വർഗ്ഗീസ് അദ്ധ്യക്ഷനും അക്കാദമിക് കോർഡിനേറ്റർ അജയകുമാർ സ്വാഗതം പറയുകയും ചെയ്ത പരിപാടിയിൽ വിവിധ വിഷയങ്ങളിൽ അനുഭവസമ്പത്തുള്ള അദ്ധ്യാപകരും പങ്കെടുത്തു. അൻപതോളം വിദ്യാർത്ഥികൾ പങ്കെടുത്ത വെബിനാറിൽ കെഎഎസ് പരീക്ഷയെ സംബന്ധിച്ച അവബോധന ക്ലാസ്സുകളും സംഘടിപ്പിച്ചു. ഒക്ടോബർ 18 ന് ക്ലാസ്സുകൾ ആരംഭിക്കുമെന്ന് അക്കാദമിക് കോർഡിനേറ്റർ അജയകുമാർ അറിയിച്ചു.

Post a Comment

0 Comments