Recent-Post

പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് സംബന്ധിച്ചുള്ള വാർത്തകളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നു ഭക്ഷ്യ മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് സംബന്ധിച്ചുള്ള വാർത്തകളിൽ ജനങ്ങൾ വഞ്ചിതരാകരുതെന്നു ഭക്ഷ്യ മന്ത്രി ജി ആർ അനിൽ. പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് സംബസിച്ച് ഉള്ള ആവശ്യം സംസ്ഥാനത്ത് നിരവധി സ്ഥലങ്ങളിൽ നിന്ന് ഉയരുകയാണെന്നും എന്നാൽ നിലവിൽ അറ്റാച്ച് ചെയ്തതും, ലൈസൻസി പുതുക്കി നൽകാത്തതുമായ 599 റേഷൻ കടകൾക്ക് മാത്രമുള്ള വിജ്ഞാപനം പുറപ്പെടുവിക്കാനാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് തിരുമാനിച്ചിട്ടുള്ളതെന്ന് മന്ത്രി. ഭക്ഷ്യ മന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിൽ പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.


ഓട്ടിസം പോലുള്ള രോഗം ബാധിച്ചവർക്കും, ഭിന്നശേഷിക്കാരായവരുടെ കുടുംബത്തിനും പ്രത്യേക പരിഗണന നൽകി മുൻ ഗണനാ കാർഡ് അനുവദിക്കണമെന്നാവശ്യം സാമൂഹ്യനീതി വകുപ്പുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ സറണ്ടർ ചെയ്ത റേഷൻ കാർഡുകൾ അർഹരായവർക്ക് എത്തിക്കാനുള്ള നടപടികൾ ഒക്ടോബർ 15നകം പൂർത്തികരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
  

  


    
    

    




Post a Comment

0 Comments