Recent-Post

എക്സൈസ്, പോലീസ് കേസുകളിലെ പ്രതിയും കഞ്ചാവ് കച്ചവടക്കാരനുമായയാളെ എക്സൈസ് അറസ്റ്റ് ചെയ്തു

നെടുമങ്ങാട്: വിവിധ എക്സൈസ്, പോലീസ് കേസുകളിലെ പ്രതിയും കഞ്ചാവ് കച്ചവടക്കാരനുമായ പേരൂർക്കട അടുപ്പുകൂട്ടാൻ പാറ പുതുവൽ പുത്തൻ വീട്ടിൽ ആട്ടോ ജയനെന്ന ജയനെ (45) നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. ആർ. സുരൂപിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അഴീക്കോട് ഭാഗത്ത് വച്ച് അറസ്റ്റ് ചെയ്തു.


പ്രതിയുടെ KL-01-AV-9194 എന്ന നമ്പറിലുള്ള ആട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന 1.505 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. 25 വർഷത്തോളമായി തിരുവനന്തപുരം സിറ്റി, കരകുളം, നെടുമങ്ങാട് എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടം നടത്തി വരുകയായിരുന്നു ഇയാൾ.

ആവശ്യക്കാർക്ക് ഏതു സമയവും എവിടെയും ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് വിദഗ്ദ്ധമായി ആട്ടോറിക്ഷയിൽ കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത്. കൊണ്ടാണ് ഇയാളെ ആട്ടോ ജയൻ" എന്ന് വിളിക്കുന്നത് ഇയാളുടെ പേരിൽ നിലവിൽ പത്തിൽ കൂടുതൽ കഞ്ചാവ് കേസുകളുണ്ടെന്ന് എക്സൈസ് പറഞ്ഞു.
  

  


    
    

    




Post a Comment

0 Comments