തിരുവനന്തപുരം: തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് വിധേയയായ വില്ലേജ് ഓഫിസര്‍ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡികല്‍ കോളജിലെ സര്‍ജറി വിഭാഗം അസി. പ്രഫസര്‍ ഡോ. ജയന്‍ സ്റ്റീഫനെ സസ്‌പെന്‍ഡ് ചെയ്തു. അടൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടത്തിയത്. മെഡിക്കൽ കോളജ് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസിന് അനുവാദമില്ലാതിരിക്കെ ഡോ. ജയന്‍ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതിന് മെഡികല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സസ്‌പെന്‍ഡ് ചെയ്തത്.
കൊല്ലം കലയപുരം പൂവറ്റൂര്‍ കിഴക്കു വാഴോട്ടു വീട്ടില്‍ ജയകുമാറിന്റെ ഭാര്യയും അടൂര്‍ വിലേജ് ഓഫിസറുമായ എസ് കല (49) ആണ് ചികിത്സയ്ക്കിടെ മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു ശസ്ത്രക്രിയ. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതമുണ്ടായി. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ ചെയ്ത ഡോക്ടര്‍മാരെയും നഴ്‌സുമാരെയും കൂട്ടി ആംബുലന്‍സില്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ 10ന് മരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.