Recent-Post

കൊച്ചാട്ടുകാലിൽ സിയുസി രൂപീകരിച്ചു

ചുള്ളിമാനൂർ: കൊച്ചാട്ടുകാൽ സിയുസി രൂപീകരിച്ചു. യോഗം പനവൂർ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് തോട്ടുമുക്ക് റഷീദ് ഉദ്ഘാടനം നിർവഹിച്ചു. ഡിസിസി മെമ്പർ വെള്ളാച്ചിറ ലാൽ, ആനാട് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ്, സാദിയ, പനവൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് സരസ്വതിയമ്മ, ചുള്ളിമാനൂർ അക്ബർ ഷാൻ, എൻപി വേണുഗോപാൽ, പെരിങ്ങമല സജീബ് ഖാൻ, കോട്ടപറമ്പ് നാസർ, അബ്റാർ എന്നിവർ സംസാരിച്ചു.



യോഗത്തിൽ വച്ച് മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് തൊഴിൽ ദിനങ്ങൾ പൂർത്തീകരിച്ചവരെയും

എസ്എസ്എൽസി, +2 ഉന്നത വിജയികളെയും ആദരിച്ചു. പ്രസിഡൻ്റായി ചുള്ളിമാനൂർ അക്ബർ ഷാനെയും സെക്രട്ടറിയായി കൊച്ചാട്ടുകാൽ സെയ്നുദ്ദീനെയും ട്രഷററായി ജുനൈതായേയും തെരഞ്ഞെടുത്തു.

Post a Comment

0 Comments