വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം 2023 ൽ തന്നെ പൂർത്തിയാക്കി കമ്മീഷൻ ചെയ്യുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. വിഴിഞ്ഞം പോർട്ടിന്റെ പ്രവർത്തന പുരോഗതി വിലയിരുത്താനായി വിഴിഞ്ഞത്ത് എത്തിയതായിരുന്നു അദ്ദേഹം. കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം സർക്കാർ വലിയ ഗൗരവത്തിലാണ് കാണുന്നത്. പ്രകൃതിക്ഷോഭം, കോവിഡ് എന്നിവ കാരണം മുൻനിശ്ചയിച്ച പ്രവർത്തന കാലാവധിയിൽ താമസം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ കാര്യങ്ങൾ അനുകൂലമായി വന്നിട്ടുണ്ട്. ഈ അവസരത്തെ ഉപയോഗപ്പെടുത്തി പ്രവർത്തനങ്ങൾ ത്വരിത ഗതിയിലാക്കുക എന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി എംഡി ആയി ഗോപാലകൃഷ്ണൻ ഐ.എ.എസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഈ ആഴ്ചയിൽ തന്നെ പോർട്ട് ആസ്ഥാനത്ത് വിസിൽ ഓഫീസ് പ്രവർത്തനം ആരംഭിക്കും. വർക്ക് കൗണ്ട്ഡൗൺ കലണ്ടർ ഉൾപ്പെടെ വകുപ്പിന്റെ ആലോചനയിലാണ്. എല്ലാ ആഴ്ചയും പ്രവർത്തന അവലോകനത്തിനായി ഒരു മോണിറ്ററിംഗ് കമ്മിറ്റിയും രൂപീകരിക്കും.
ചർച്ചയിൽ അദാനി പോർട്ട് സി ഇ ഒ രാജേന്ദ്ര ധാ, എം ഡി സുശീൽ നായർ, വിസിൽ എം ഡി ഗോപാലകൃഷ്ണ ഐ എ എസ്, സി ഇ ഒ ഡോ. ജയകുമാർ, മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അൻവർ സാദത്ത് എന്നിവർ പങ്കെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.