Recent-Post

ആയുധങ്ങൾ കാട്ടി പണം തട്ടിയ കേസിലെ പ്രതികൾ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി

നെടുമങ്ങാട്: വസ്തു ഇടപാടിനായി കൊണ്ടുവന്ന 20 ലക്ഷം രൂപ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന 3 പേർ നെടുമങ്ങാട് കോടതിയിൽ കീഴടങ്ങി. ആര്യനാട് താന്നിമൂട് പള്ളിവിളാകത്ത് വീട്ടിൽ ടി.ശ്രീജിത്ത്, കൊല്ലക്കുടി വിളാകത്ത് എസ്.വിഷ്ണു, കൊക്കോട്ടേല ഈഞ്ചപ്പുരി ഉണ്ണി ഭവനിൽ ടി.നന്ദു എന്നിവരാണ് കീഴടങ്ങിയത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. 4 പേർ ഒളിവിലാണ്. വട്ടിയൂർക്കാവ് സ്വദേശി ജെ. സുധീറിന്റെ പണമാണ് കവർന്നത്.


വാളിക്കോട്ടുള്ള ഒരേക്കർ 80 സെന്റ് വസ്തു നൽകാമെന്നും പറഞ്ഞാണ് സുധീറിനെ കണ്ടല സ്വദേശി സുനിൽ സമീപിച്ചത്. സുധീറിനെയും ഇടനിലക്കാരനായ ഷിജു ഗോപനെയും കുളപ്പടയിലുള്ള വീട്ടിൽ പ്രതികൾ വിളിച്ചു വരുത്തി. തുടർന്ന് പത്തോളം പേർ ഇവരെ മഴു കാണിച്ചു ഭീഷണിപ്പെടുത്തി പണവും രേഖകളും കൈക്കലാക്കി കടന്നുകളഞ്ഞു. ഇൗ വസ്തു ഇടപാടിന്റെ ഉടമ്പടി രേഖ, ഒരു തോക്ക്, പാസ്പോർട്ട് എന്നിവ അടങ്ങിയ ബാഗ് പിന്നീട് കിളിമാനൂർ കെഎസ്ആർടിസി ഡിപ്പോയിലെ ബസിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
  


  


    
    

    


Post a Comment

0 Comments