തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രി കർഫ്യൂവും പിൻവലിക്കാൻ തീരുമാനം. ഉന്നതതല യോഗ തീരുമാനം മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വ്യവസ്ഥകളോടെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും തീരുമാനമായി.
രാത്രി 10 മുതൽ രാവിലെ 6 വരെയായിരുന്നു രാത്രികാല കർഫ്യൂ, ഇത് പിൻവലിക്കാൻ തീരുമാനമായി. ഒക്ടോബർ 4 മുതൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനും തീരുമാനമായി പോളിടെക്നിക് മെഡിക്കൽ കോളേജുകൾ എന്നിവ തുറക്കും. അവസാന വർഷ ക്ലാസുകളായിരിക്കും ആരംഭിക്കുക. അധ്യാപകരും വിദ്യാർത്ഥികളും ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.
അശാസ്ത്രീയമായ നിയന്ത്രണങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായ വിമർശനം ഉയർത്തിയിരുന്നു. ശനിയാഴ്ച തിരക്ക് കൂട്ടാൻ മാത്രമേ ഞായറാഴ്ച ലോക്ക്ഡൗൺ ഉപകരിക്കൂ എന്നായിരുന്നു പ്രതിപക്ഷ വിമർശനം
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.