പാലോട്: വഞ്ചുവം ജമാ അത്ത് പള്ളിയിലും, താന്നിമൂട് ആയിരവല്ലി മഹാദേവർ ക്ഷേത്ര വഞ്ചിയും കുത്തിപ്പൊളിച്ച് മോഷണം നടത്തിയ കേസിലെ 2 പ്രതികളെ പാലോട് പോലിസ് അറസ്റ്റ് ചെയ്തു. തൊളിക്കോട് ഇരുതലമൂല ഇജാസ് മനസിലിൽ മുഹമ്മദ് ഇജാസ് (21), കുറുപുഴ വില്ലേജിൽ പൊട്ടൻചിറ ഫാം ജംഗ്ഷനിൽ അഷ്ന മൻസിലിൽ അമീൻ അജ്മൽ (20) എന്നിവരെയാണ് വെമ്പായം, കാട്ടാക്കട കിള്ളി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയത്. പാലോട് പൊലീസാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഗസ്റ്റ് 10 ന് വെളുപ്പിന് മൂന്ന് പ്രതികളും കൂടി ഒരു മോട്ടോർ സൈക്കിളിൽ തൊളിക്കോട് നിന്നു തിരിച്ച് ചുളളിമാനൂർ വഴി നന്ദിയോട് എത്തുന്നതിനിടയിൽ മൂന്ന് സ്ഥലങ്ങളിൽ വഞ്ചികൾ കുത്തിപ്പൊളിച്ച് പണം കവർന്നു. വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ, പ്രതികൾ ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും അത് വഴി പ്രതികളെ തിരിച്ചറിയുകയും തുടർന്ന് ഒളിവിൽ പോയ പ്രതികളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഒരു പ്രതിയെ കൂടി ഇനി അറസ്റ്റ് ചെയ്യാനുണ്ട്. വലിയമല പോലിസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പാലോട് പോലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ സികെ മനോജിന്റെ മേൽനോട്ടത്തിൽ പാലോട് എസ്‌ഐ നിസ്സാറുദ്ദീൻ, ജിഎസ്‌ഐ റഹീം, ജിഎസ്‌ഐ വിനോദ്, എഎസ്ഐ അനിൽകുമാർ, സിപിഒ അനൂപ്, സുജുകുമാർ, അരുൺ, ഉമേഷ്, വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.