Recent-Post

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ

വുതുര: വലിയമലയിൽ ഭിന്നശേഷിക്കാരിയായ 16 കാരിയെ ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ നെടുമങ്ങാട് ഉഴമലയ്ക്കൽ നെടിയ വോങ്കോട് മേക്കുംകര പുത്തൻ വീട്ടിൽ അനിൽകുമാർ ( 49) നെ വിതുര സി.ഐ ശ്രീജിത്തിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.


അച്ഛനും അമ്മയും വീട്ടിൽ ഇല്ലാത്ത സമയം നോക്കി ചെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസം 31നാണ്​ സംഭവം പുറത്തറിഞ്ഞത്​. കുട്ടി മാനസിക പിരിമുറുക്കം അനുഭവപ്പെട്ടതോടെ മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ്​ കാര്യങ്ങൾ പറഞ്ഞത്​. തുടർന്ന് വലിയമല പൊലീസിൽ പരാതി നൽകി. അനിൽ കുമാർ വീട്ടിൽ വന്നത് സമീപവാസികൾ കണ്ടിരുന്നു.

കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ കൗൺസിലിംഗ്​ നൽകി. പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാൾക്കെതിരെ നേരത്തെയും ക്രിമിനൽ കേസുകളുണ്ടായിരുന്നു.
  


  


    
    

    


Post a Comment

0 Comments