Recent-Post

റബ്ബർതോട്ടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കിളിമാനൂർ: കിളിമാനൂർ പോലിസ് സ്റ്റേഷന് സമീപത്തെ റബ്ബർതോട്ടത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെയാണ് മൃതദേഹം റബ്ബർതോട്ടത്തിൽ കണ്ടെത്തിയത്. രാവിലെ തോട്ടത്തിൽ എത്തിയ ഉടമയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് കിളിമാനൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.


അറുപത്തിയഞ്ചു വയസ് പ്രായം തോന്നിക്കുന്ന ആളാണ് മരണപ്പെട്ടത്. മരണപ്പെട്ടായാൾ കിളിമാനൂരിലും പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്നയാൾ ആണെന്നാണ് നാട്ടുകാരിൽ നിന്നും കിട്ടിയ വിവരം. ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂകയുള്ളൂ എന്ന് പോലീസ് അറിയിച്ചു.
  


  


    
    

    


Post a Comment

0 Comments