കേരളം മാത്രമാണ് ഇന്ന് പൊതുമേഖലയെ സംരക്ഷിക്കുന്നത്. അത് വിജയകരമായ ബദലാണെന്നു ബോധ്യപ്പെടുത്താൻ അവയെല്ലാം ലാഭകരമാക്കണം. പൊതുമേഖലയുടെ സംരക്ഷണം ജീവനക്കാരുടെയും സംഘടനകളുടെയും മാത്രം ചുമതലയല്ല. സർക്കാർ, മാനേജ്‌മെന്റ്, ജീവനക്കാർ, തൊഴിലാളികൾ, സംഘടനകൾ എല്ലാവരും ചേർന്നാൽ വലിയ മാറ്റം ഈ മേഖലയിൽ കൊണ്ടുവരാൻ കഴിയും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ അധ്യക്ഷനായി.
പഞ്ചായത്ത് പ്രസിഡന്റ് യു ലേഖ റാണി, വാർഡംഗം എസ് സുരേഷ് കുമാർ, കെൽട്രോൺ ചെയർമാനും എംഡിയുമായ എൻ നാരായണമൂർത്തി, ചീഫ് ജനറൽ മാനേജർമാരായ ബെറ്റി ജോൺ, കെ ഉഷ, പ്ലാനിങ് മേധാവി സുബ്രഹ്മണ്യം, ആർ സുനിൽ, ആർ ചന്ദ്രശേഖരൻ, കെ പി ശങ്കർദാസ്, വി സി ബിന്ദു എന്നിവർ സംസാരിച്ചു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.